ഇല്ല, ഇനി ഞാന്‍ നിന്നെ കൈ വിട്ടുകളയില്ല. ഇത്തവണ എന്തായാലും ഞാന്‍ കെയര്‍ഫുള്‍ ആയിരിക്കും.എന്നെ പറ്റിച്ചു കടന്നു കളയാമെന്നു നീയും കരുതണ്ട.
ഓങ്കാരമുരുവിട്ടുകൊണ്ട് ഞാന്‍ നിന്നെ ബന്ധിക്കട്ടെ.
ശരി, ഞാന്‍ കണ്ണടക്കുന്നു. എന്നെ ഒളിച്ചു കടക്കാമെന്നു കരുതണ്ട.
കണ്ണടക്കുമ്പോളെന്തിനാ ഇരുട്ട് വരുന്നത്? കണ്‍പോളകള്‍ ഇല്ലായിരുന്നെകില്‍ എന്‍റെ കണ്ണു തുറന്നല്ലെ കിടക്കുന്നത്. അപ്പൊ പിന്നെ, കണ്‍പോളകള്‍ അടച്ചാലും കണ്ണിനു അതിനു മുന്പിലുള്ള വസ്തുവിനെ സെന്‍സ് ചെയ്യാന്‍ പറ്റേണ്ടതല്ലെ, അതായതു കണ്ണടച്ചിരിക്കുമ്പോള്, അടഞ്ഞ കണ്പൊളയല്ലേ കാണേണ്ടത്? അല്ലാതെ ഇരുട്ടും മനസ്സിലാകാത്ത കുറെ ചിത്രങ്ങളും ആണോ?
എന്താണിത് ഇപ്പൊ, ഇരുട്ടല്ല, മറിച്ചു എന്തോ വെട്ടിത്തിളങ്ങുന്ന പൊലെ..ഇനി പണ്ടു കണ്ണന്റെ വായില്‍ യശോദ കണ്ട പൊലെ ഒരു മായ പ്രപഞ്ചം വല്ലതുമാണോ?
ഓഹോ.. നീ വീണ്ടും കടന്നു കളഞ്ഞു, അല്ലേ..? കണ്ണടച്ചാല്‍ ഒരു പ്രപഞ്ചം തന്നെ ഉണ്ടക്കാമെന്നാണോ?
മനസ്സേ, ഞാന്‍ നിന്നെ ധ്യാനിക്കാന്‍ വിട്ടതല്ലെ….
ഓം..ഓം…(വീണ്ടും ശ്രമം തുടരുന്നു)