നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി.
നിന്‍റെ ഓരോ നീക്കത്തിനും വ്യക്തമായിത്തന്നെ ഞാന്‍ മറുപടി തന്നുകൊണ്ടിരുന്നപ്പോഴും നീയറിഞ്ഞില്ല, എന്‍റെ നയമെന്തെന്നു. നിന്‍റെ ശൈലി അറിയാന്‍ വെണ്ടി മാത്രമാണു ഞാന്‍ ഉപരോധത്തില്‍ മാത്രമായ് മുഴുകിയത്.
എന്നാല്, ഇപ്പൊള്‍ എനിക്കെല്ലാ കളങ്ങളുടേയും അര്‍ഥമറിയാം. യുദ്ധത്തിനിറങ്ങിയ ചതുരംഗപ്പടയുടെ നയങ്ങളെല്ലാമറിയാം. ഇനി ഞാനെന്‍റെ യുദ്ധം തുടങ്ങട്ടെ, നീ ഒരുങ്ങി ഇരുന്നു കൊള്ളുക. എന്‍റെ കാലാള്‍ പടയുടെ ചക്രവ്യൂഹം നിന്നെ വീഴ്ത്താറായിരിക്കുന്നു.
നിനക്കിനി രക്ഷയില്ല. എന്‍റെ ഈ വിജയം വിധിനിയതമാണ്.
Leave a comment