Words and Notion

Observe, Don't just see


16 Comments

എന്നെ എന്‍റെ പാട്ടിനു വിട്ടേക്കൂ…

ഇതു എന്‍റെ വാശിയോ പ്രതികാരമോ അല്ല, ഇതു എന്‍റെ പ്രക്റുതമാണ്.

എന്നിലെ സ്വാഭാവികതയ്ക്കു വിലങ്ങുതടി പണിയാന്‍ നീ ശ്രമിക്കുന്നത് എന്തിനാണ്?

നിന്‍റെ മാര്‍ഗ്ഗ്ത്തില്‍ വിഘ്നമായ് ഞാന്‍ വരാത്തിടത്തോളം എന്നേയും എന്‍റെ പാട്ടിനു വിട്ടേക്കൂ.


73 Comments

ആകാശഗംഗ

പണ്ടേ മറന്നു ഞാന്‍ നിന്നെ

കനലായെരിച്ചു ഞാന്‍ നിന്നെ

താഴിട്ടടച്ചു ഞാന്‍ നിന്നോര്‍മ്മ-

കളെന്‍ ചിപ്പിക്കുള്ളില്‍ ഭദ്രമായ്.

പിന്നെയുമെന്തിനു വന്നു നീ, തിര

തല്ലി വീണ്ടുമണയുന്നെന്‍ മാര്‍ഗ്ഗേ

ഇതൊരു നിമിത്തമോ നിയോഗമോ

അതോ എന്‍ മുന്നിലെ വഴിവിളക്കോ?

 

അറിഞ്ഞു ഞാന്‍ മറന്നു വെച്ചതെന്തോ,അതിന്നെന്നെത്തേടി അരികത്തണഞ്ഞപ്പോളറിയുന്നു ഞാനെന്‍ ആകാശഗംഗയെ.


54 Comments

രാഗതടാകങ്ങള്‍

മനസ്സിന്‍ ഭാഷ അപരിചിതമല്ലെങ്കിലും ഉരുവിടുന്ന സ്വരങ്ങളിന്‍ സാരം ശരമാത്രയില്‍ തുളച്ചു കയറിയോ?

രാഗതടാകങ്ങള്‍ നിറക്കുവാനോ തുള്ളി
തുള്ളിയായ് നീ പെയ്തിറങ്ങുന്നത് ?
എങ്കില്‍ നീയറിയുക –
രാഗവും ദ്വേഷവും അന്യമാവുന്നു.


48 Comments

ആത്മാവിനു മരണമുണ്ടോ?

ആത്മാവിനു മരണമുണ്ടോ?.. ദേഹവിയോഗശേഷം അതു എവിടെ പോകുന്നു?

ഒരു ദേഹം വെടിഞ്ഞു മറ്റൊരു ദേഹം സ്വീകരിക്കുമോ?

അതോ, ഈ പ്രപഞ്ചത്തില്‍ ചുമ്മാ കറങ്ങി നടക്കുമോ? എങ്കില്‍ ഇവിടെ നിറയെ ആത്മാക്കളാകില്ലേ? അതായതു, മരിച്ചു മണ്‍മറഞ്ഞ എല്ലാ സസ്യ ജന്തുജാലങ്ങളുടേയും ആത്മാക്കള്‍ ചുറ്റിലുമുണ്ടെന്നൊ? ഞാന്‍ നടക്കുമ്പോള്‍ ആരൊക്കെയോ എന്‍റെ ചുറ്റിലും എന്‍റെ കണ്ണുകള്‍ക്കതീതമായി വിലസിക്കുക്കയാണോ?

ഇനി അങ്ങനെ ഒരു ആത്മാവു തന്നെ ഇല്ല എന്നാണെങ്കിലോ?

ഉണ്ടെന്നു വിസ്വസിക്കാനാണു പലര്‍ക്കും ഇഷ്ടം (ഇഷ്ടമോ പേടിയോ എന്തോ ഒന്നു.)
എനിക്കു പേടിയില്ല. അങ്ങിനെ ഒന്നില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയാത്തിടത്തോളം ഉണ്ടെന്ന് വിശ്വസിക്കാനാണു ഇഷ്ടവും. വെറുമൊരു ഇഷ്ടം, സത്യം മറ്റൊന്നാകാമെന്നു മനസ്സു പറയുമ്പോളും.

ചിലപ്പോളങ്ങനെയാ, സത്യം തിരിച്ചറിയുവോളം നമ്മള്‍ ഓരോരോ വിശ്വാസങ്ങളെ താലോലിച്ചു കഴിയുന്നു.


57 Comments

ബഹുഭാര്യാത്വം

സ്ത്രീകള്‍ ഏകപതീവ്രതമെടുക്കുമ്പോള്‍ പുരുഷന്‍ എന്തിനു ബഹുഭാര്യാത്വം സ്വീകരിക്കുന്നു..?

ഇതൊരു പൊതുതത്വം ഒന്നുമല്ല..എന്നാലും ഇന്നും പലയിടങ്ങളിലും നിലനിന്നുപോരുന്ന ഒരു നഗ്ന സത്യം. ഒത്തിരി അപവാദങ്ങളുമുള്ള സത്യം.

മതങ്ങളും ആചാരങ്ങളും ഒക്കെ തത്ക്കാലം മറക്കാം. പകരം, അബലയെന്നു വ്യാഖ്യാനിക്കപ്പെട്ട സ്ത്രീയെക്കുറിച്ചൊന്നു ചിന്തിക്കാം.

അവളെ രക്ഷിക്കാന്‍ വേണ്ടീയായിരുന്നോ ഇതു..?

അതോ, മറ്റൊരു ലാഭക്കച്ചവടമോ..?
ഒരു സ്ത്രീ 9 മാസം കൊണ്ടു ഒരു കുഞ്ഞിനെ തരുമ്പോള്‍ 10 സ്ത്രീകള്‍ 9 മാസങ്ങള്‍ കൊണ്ട് 10 കുഞ്ഞുങ്ങളെ ജനിപ്പിക്കുമല്ലോ..? അതൊരു വലിയ ലാഭം തന്നെയല്ലോ. സ്വന്തം രാജ്യത്തിനു കൂടുതല്‍ പൌരന്മാരെ നല്‍കാനുള്ള നിസ്വാര്‍ഥപരമായ ലാഭം.. 😉


21 Comments

ന്യായീകരിക്കപ്പെടാത്ത ചിലത്

കുറ്റബോധവും പാശ്ചത്താപവും സംഭവിക്കാനിരിക്കുന്ന ഒരു തെറ്റിനെ തടഞ്ഞേക്കാം. പക്ഷെ സംഭവിച്ച തെറ്റിനു അതെങ്ങനെ പരിഹാരമാകും?


35 Comments

വക്രത, Who is more crooked?

തന്‍റെ ഇംഗിതം നിറവേറാന്‍ പോകുന്നതിന്‍റെ നിഗൂഢമായ ആനന്ദത്തോടെ അയാള്‍ ചിരിച്ചു.നിഷ്കളങ്കമായ ഹ്റുദയത്തിലേക്ക് വിദ്വേഷത്തിന്‍റെ കൊടിയവിഷം കുത്തിവെച്ചതിന്‍റെ ചാരിതാര്‍ഥ്യം അയാളുടെ കണ്ണുകളില്‍ നിഴലിച്ചു.

അന്നേരം ആ നിഷ്കളങ്ക ഹ്റുദയം പൊട്ടിച്ചിരിക്കുകയായിരുന്നു, യാതൊരു വിദ്വേഷവുമില്ലാതെ….

അതയാള്‍ അറിഞ്ഞില്ല.

He smiled, a smile of crookedness after injecting poison to an innocent heart. But the innocent heart was laughing silently.


24 Comments

നീ എന്നില്‍ നിറയുന്നു

നിന്‍റെ പുല്ലാങ്കുഴലില്‍ ചേര്‍ന്നലിയാന്‍

കൊതിച്ചു ഞാനീ താഴ്വാര സന്ധ്യയില്‍

ഈ നീലരാവിലേകയായ് വിടര്‍ന്നു ഞാന്‍

നിന്‍ താരകചേതനയിലലിയുവാനെന്നും.

ചഞ്ചലമായ മനസ്സിനെ അടക്കണമെങ്കില്‍ അതു കേള്‍ക്കാനാഗ്രഹിക്കുന്ന സ്വരങ്ങള്‍ കേള്‍ക്കണം, കാണാന്‍ തുടിക്കുന്ന മിഴികളില്‍ തന്‍റെ രൂപം പതിയണം, നറുനിലാവില്‍ കൈ കോര്‍ത്തു നടക്കണം….


53 Comments

എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു

എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു,

“കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്‍റെ തീക്ഷ്ണത കെടുത്തില്ല.”


91 Comments

I will never leave you alone

“എന്നും നിങ്ങളെന്‍റെ കൂടെയുണ്ടാവണം. എന്‍റെ കണ്ണടയുവോളും എനിക്കു നിങ്ങളെ കണ്ടുകൊണ്ടിരിക്കണം.”

ഇതൊന്നും ഞാന്‍ പറഞ്ഞതല്ല. എവിടൊക്കെയോ കേട്ടു മറന്ന ചിലതു.
ഞാനതിനെ ഒന്നൂടൊന്നു മനസ്സിരുത്തി വായിച്ചപ്പോള്‍ മറഞ്ഞിരുന്ന സ്വാര്‍ഥതയാണു കണ്ണില്പ്പെട്ടതു.

അതല്ലേ സത്യം?

എനിക്കു ജീവിക്കാന്‍ നിങ്ങളെ വേണം എന്ന അന്തര്‍ലീനമായ സത്യം. സ്വാര്‍ഥത നിറഞ്ഞ സത്യം.

——–

“Oh God, please don’t take him away from me as long as I am alive”

Such a lovely prayer, no..? What do you think..?

Here, someone is emphasizing that he/she can’t live without his/her soul-mate.

Can you see love there?

“No worries once your life is over, but what about your soul-mate? Can he/she live without you? Who will take care of him/her? Your life was safe as he/she was with you until your last breath. Now what will happen to him/her in your absence? You are least bothered on that as you are already dead. Isn’t it..? That’s why you are praying like “Oh God, please don’t take him away from me as long as I am alive”

Unfortunately my eyes could not trace the least bits of love over there. Is it not all about selfishness?

Instead I found this much thoughtful I will never get over the grief of losing you as you are my life breath. But moreover I love you and can never make you alone. So my Lord, please keep me alive atleast till his last breath so that my honey will never be alone”