Words and Notion

my words your notion


25 Comments

Fake smile…കൃത്രിമച്ചിരി

Have a fake smile if you don’t have a real one..

At least it’s good for your facial muscles..

And who knows if it’s gonna glued in your face forever..

അതൊരു വ്യാജന്‍ ആണെന്നു ഉറപ്പു തന്നെ. എന്നാലും കൊള്ളാം. മുഖം വലിച്ചു നീട്ടി ഒരു കൃത്രിമച്ചിരി വരുത്തിയപ്പൊ പേശികളൊക്കെ ഒന്നു അയഞ്ഞു, ബലം പിടിത്തമില്ലാത്ത ഒരു കോമണ്‍ മാന്‍ ആയി. 


22 Comments

അപമാനത്തെ ഭയക്കുന്നവനെങ്ങനെ അഭിമാനിയാകും?

അരൂപി 1: പുതിയ അഡ്മിഷന്‍ ആണോ..ഇന്നലെ എവിടെ കണ്ടീല്ലല്ലോ?

അരൂപി 2: ഞാന്‍ ഇന്നലെ എത്തി. പക്ഷെ അകത്തു കടക്കന്‍ വലിയ ക്യൂ ആയിരുന്നു. നമ്മള്‍ മലയാളികള്‍ തിക്കും തിരക്കുമില്ലാതെ വരിവരിയായി നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍ മനസ്സു നിറഞ്ഞു പോയി.

അരൂപി 1: ഹഹ..ഇവിടെ മല്ലുവും നോണ്‍ മല്ലുവും ഒക്കെ ക്യൂ നിന്നേ മതിയാകൂ. അതിരിക്കട്ടെ, എങ്ങനെ ഇവിടെ എത്തി? കണ്ടിട്ടു വലിയ പ്രായമൊന്നും തോന്നുന്നില്ലല്ലോ?

അരൂപി 2: വഴിയേ പോയ ഒരു അമ്മൂമ്മയുടെ ദേഹത്തൊന്നു മുട്ടിയെന്നു പറഞ്ഞു തുടങ്ങിയ പ്രശ്നമാ.അവസാനം പീഡിപ്പിച്ചെന്നു വരെയായി.എന്‍റെ നിരപരാധിത്തം ആരു കേള്‍ക്കാനാ..? നാട്ടുകാരുടെ മുഖത്തു നോക്കാന്‍ വയ്യാതായി. അഭിമാനിയായ എന്‍റെ മനസ്സിനു പിടിച്ചു നില്‍ക്കാന്‍ വയ്യതായപ്പോള്‍ ഒരു മുഴം കയറില്‍ എല്ലാം അങ്ങു തീര്‍ത്തു.

അരൂപി 1: ഓഹോ അപ്പൊ, അപമാനം ഭയന്നു തൂങ്ങി മരിച്ച അഭിമാനിയാണല്ലേ?

ചിന്താശകലം : അപമാനത്തെ ഭയന്നോടുന്നവന്‍ സത്യത്തില്‍ അഭിമാനിയാണോ?ചിലപ്പൊ ഭീരുവായ അഭിമാനിയായിരിക്കും.


11 Comments

ഹൃദയത്തിന്‍റെ ഭാഷയില്‍

എന്നോര്‍മ്മകളിലൊരു തണലായ

ലിഞ്ഞില്ലാതാവാന്‍ നീയോര്‍ത്തു

വെന്നാലറിഞ്ഞീടുക, ബന്ധനം

ചെയ്തു ഞാന്‍ നിന്നെയേറെ മുമ്പേ

മഞ്ഞു പെയ്യുമീയിലപ്പടര്‍പ്പിനുള്ളിലായ്

 


28 Comments

മദ്യം സുബോധം ഉണര്‍ത്തുമോ?

മദ്യപാന്മാര്‍ ബോധം നശിച്ചു പറയുന്നതെങ്ങനെ അസത്യമാകും?
അബോധാവസ്ഥയില്‍ പുലമ്പുന്നതാവും യാഥാര്‍ത്ഥ്യം


38 Comments

The followers, പിന്‍ഗാമികള്‍!

ഉത്തരവിറക്കാനും ചെയ്യെണ്ടതെങ്ങനെയെന്നു പറയാനും ആളുണ്ടെങ്കില്‍ അനുസരിക്കാനും ആളുണ്ടാവും. ഈ ലോകത്തെ നിലനിര്‍ത്തുന്ന സംസ്കാരം!

If there are people to place orders and lead the show, there will be people to obey also; the well-dressed culture upon which the world is built!


27 Comments

തെറ്റിന്‍റെ കുത്തല്‍

തെറ്റാണെന്നറിഞ്ഞുകൊണ്ട് അതു മാത്രം ചെയ്തുകൂട്ടുന്നവന്‍റെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടാവും?

ആ മനസ്സിന്‍റെ വേദനയില്‍ നിങ്ങള്‍ സഹതപിക്കുമോ അതോ ആ തെറ്റിന്‍റെ കരങ്ങളെ വെട്ടിയെടുക്കുമോ?


45 Comments

രംഗ ബോധമില്ലാത്ത കോമാളി

മരണത്തെക്കുറിച്ചാണ് ഏറ്റവുമധികം ഇങ്ങനെ പറഞ്ഞുകെട്ടിട്ടുള്ളത്. പക്ഷെ ജീവിതത്തിലും എപ്പോഴും ആ കോമളിയുണ്ട്. അനുവാദം ചോദിക്കാതെ അതു എപ്പോഴും കടന്നുവരുന്നുമുണ്ട്. ചിലപ്പോള്‍ അതു നമ്മുടെ കണ്ണില്‍ കയറിനില്ക്കും , എന്നിട്ട് കാഴ്ച്ചയെ മറക്കും. മറ്റുചിലപ്പോള്‍ അതു നാവിന്‍ തുമ്പിലിരുന്നു അമ്മാനമാടും, എന്നിട്ട് സാഹചര്യങ്ങള്‍ക്കു നിരക്കാത്ത പദവിസ്ഫോടനം നടത്തും. അപ്പോഴൊന്നും ആ കോമാളിയെ ആരും തിരിച്ചറിയുകയില്ല. തിരിച്ചറിയുമ്പോഴെക്കും മൂക്കില്‍ പഞ്ഞി കയറിയിരിക്കും…