പണ്ടേ മറന്നു ഞാന്‍ നിന്നെ
കനലായെരിച്ചു ഞാന്‍ നിന്നെ
താഴിട്ടടച്ചു ഞാന്‍ നിന്നോര്‍മ്മ-
കളെന്‍ ചിപ്പിക്കുള്ളില്‍ ഭദ്രമായ്.
പിന്നെയുമെന്തിനു വന്നു നീ, തിര
തല്ലി വീണ്ടുമണയുന്നെന്‍ മാര്‍ഗ്ഗേ
ഇതൊരു നിമിത്തമോ നിയോഗമോ
അതോ എന്‍ മുന്നിലെ വഴിവിളക്കോ?
അറിഞ്ഞു ഞാന്‍ മറന്നു വെച്ചതെന്തോ,അതിന്നെന്നെത്തേടി അരികത്തണഞ്ഞപ്പോളറിയുന്നു ഞാനെന്‍ ആകാശഗംഗയെ.
Leave a comment