തണുപ്പിന് മൂടുപടമകറ്റി, മെല്ലെ
യെണീറ്റു ഞാന്‍, നിന്നെയലട്ടാതെ.
അന്നേരമാമിഴിയിണകളനങ്ങിയോ
എനിക്കായെന്തോ മന്ത്രിച്ചുവോ?
നിന് ചുണ്ടിലെ ഹിമകണമാവാന്‍
വെമ്പിയെന്‍ മനസ്സിനെയടക്കി വീണ്ടു
മുണര്‍ന്നു ഞാന്‍, ഇത്തിരിവെട്ടത്തിലേ-
ക്കൊരലസമാം മഞ്ഞുതുള്ളിയായ്.
Leave a comment