ഒരു വാക്കിലുമുരുകാത്ത
ശിലയാവാനാശിച്ചു ഞാന്‍
ഒരു നോക്കിലുമലിയാത്ത
ശില്പ്പമാവാനോര്ത്തു ഞാന്‍.
ഓരോ ശിലയിലുമാത്മാവു കണ്ട
നാളൊരു ശില്പ്പിയായി ഞാന്‍.
ശിലയാവാന് കൊതിച്ചു ഞാന്‍
ശില്പ്പമാവാന് കൊതിച്ചു ഞാന്‍
ശിലയില്‍ ശില്‍പ്പം പണിയുമൊരു
കല്മണ്ഡപത്തിന് ശില്പ്പിയായി ഞാന്‍.
Leave a comment